Skip to main content

വജ്രജൂബിലി ഫെല്ലോഷിപ്പ് ഉദ്ഘാടനം ചെയ്തു

 കൽപ്പറ്റ ബ്ളോക്ക് തല വജ്ര ജുബിലി ഫെല്ലോഷിപ്പ് പദ്ധതി ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.  വജ്ര ജൂബിലി ചിത്രകലാകാരി കെ. ദിവ്യയിൽ നിന്നും ടി.സിദ്ദിഖ് എം.എൽ.എ ചിത്രം ഏറ്റുവാങ്ങി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നസീമ  അദ്ധ്യക്ഷത വഹിച്ചു.  കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയം തൊടി, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു. വജ്ര ജൂബിലി കലാകാരൻമാർ കൂടിയാട്ടം ,മോഹിനിയാട്ടം, നാടൻപാട്ട് എന്നിവ അവതരിപ്പിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യ കലാ പരിശീലനം നൽകുന്ന വജ്ര ജുബിലീ ഫെല്ലോഷിപ്പ് പദ്ധതിയുടെ കീഴിൽ ജില്ലയിൽ കൂടിയാട്ടം, മോഹിനിയാട്ടം, ചിത്രകല, ചെണ്ട, ശിൽപകല, നാടൻപാട്ട് എന്നിവയിൽ പരിശീലനം നൽകിവരുന്നു.

date