ജില്ലയിലെ രണ്ടാമത്തെ മാതൃകാ പ്രീ സ്കൂള്‍ ഉദ്ഘാടനം ഇന്ന്
തവനൂര്‍ കെ.എം.ജി.യു.പി. സ്കൂളിലെ മാതൃകാ പ്രീ സ്കൂള്‍ ഇന്ന് (ജൂൺ ആറ് ) വൈകീട്ട് മൂന്നിന് മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്യും.ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ. അധ്യക്ഷനാവും. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. മുഖ്യതിഥിയാവും. പ്രീ-പ്രൈമറി കുട്ടികളുടെ കോണ്വൊക്കേഷന് ഡി.ഡി.ഇ. ഇന്‍ചാര്‍ജ് കെ.പി. രമേഷ്കുമാര്‍ നിര്‍വഹിക്കും.
സമഗ്രശിക്ഷ കേരളയുടെ 15 ലക്ഷം രൂപ ചെലവിട്ടാണ് മാതൃകാ പ്രീ സ്കൂള്‍ ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ രണ്ടാമത്തെ മാതൃകാ പ്രീ സ്കൂളാണിത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള കൗതുകക്കാഴ്ചകളും തവനൂരിന്റെ സാംസ്കാരിക പൈതൃകം വരച്ചുകാട്ടുന്ന കൊളാഷ്, ഭാരതപ്പുഴ, വീട് എന്നിവയുടെ പുനരാവിഷ്കാരം, കേരളീയ കലകളുടെ പെയിന്റിങ്, പുസ്തകക്കൂടിനുള്ള ഏറുമാടം, ജൈവവേലി, കുത്തിവരയ്ക്കിലിടം, സൈക്കില്‍ ട്രാക്ക്, വിശ്രമ സ്ഥലം, കൃത്രിമപ്പുല്ത്തകിടി, കളിമൂല, നിര്മാണമൂല തുടങ്ങിയവയും ഈ മാതൃകാ പ്രീ സ്കൂളില്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments