Post Category
ഇതര സംസ്ഥാന തൊഴിലാളികളും വൃക്ഷത്തൈ നട്ടു
ആലപ്പുഴ: സാക്ഷരതാമിഷന്റെ ചങ്ങാതി പദ്ധതിയിലെ പഠിതാക്കളായ ഇതര സംസ്ഥാന തൊഴിലാളികൾ പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ടു.
എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ നടന്ന പരിപാടി ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. മധുക്കുട്ടൻ ഉദ്ഘാടനം ചെയ്തു.
ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പരിപാടിയായ ചങ്ങാതി പദ്ധതി എഴുപുന്ന പഞ്ചായത്തിലാണ് നടക്കുന്നത്. 500 ന് മുകളിൽ തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പഞ്ചായത്തംഗം സോജിമോൾ ജിനു, എ.ഡി.എസ് സെക്രട്ടറി സിന്ധു ഷിബു, സാക്ഷരതാ പ്രേരക് ശ്രീജിത, പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments