Post Category
ലോക കേരള സഭ: സംഘാടക സമിതി രൂപീകരിച്ചു
ലോകകേരള സഭ സമ്മേളനത്തിന്റെ ഭാഗമായി ജൂണ്‍ 11ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന 'പ്രവാസവും വികസനവും' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി കണ്‍വീനറായും നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് മേഖല ഓഫീസ് സെന്റര്‍ മാനേജര്‍ ടി.അനീഷ് ചെയര്‍മാനുമായ 51 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്. കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് മേഖല ഓഫീസില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി അധ്യക്ഷനായി. യോഗത്തില്‍ വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍, പ്രവാസി ക്ഷേമനിധി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാകേഷ്, മലയാളം മിഷന്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്വാലിഹ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments