വനിത ഹോംഗാര്‍ഡ് നിയമനം
ജില്ലയില്‍ വനിത ഹോംഗാര്‍ഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്),സി.ആര്.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന പോലീസ്, എക്സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവര്‍ക്കോ 10 വര്‍ഷത്തില്‍ കുറയാതെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ ജൂലൈ മൂന്നിനകം അപേക്ഷിക്കാം. പ്രായം: 35നും 58നും മധ്യേ. എസ്.എസ്.എല്‍.സി ( ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് വിജയിച്ചവരെയും പരിഗണിക്കും). കായികക്ഷമത പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളിലും മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനുട്ടിനുള്ളിലും പൂര്‍ത്തിയാക്കണം. പ്രതിദിനം 780 രൂപ പ്രതിഫലം ലഭിക്കും. അഗ്നിശമന സേനയുടെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷകള്‍ ജൂലൈ മൂന്നിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0483 2734788, 9497920216.
- Log in to post comments