Post Category
പൊതുപ്രാഥമിക പരീക്ഷ
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ച തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക (ഒ.എം.ആര്) (സ്റ്റേജ് lll) പരീക്ഷ ജൂണ്‍ 11ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡും (അസ്സല്) സഹിതം ഉച്ചയ്ക്ക് ഒന്നിന് മുമ്പ് തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments