ശക്തമായ കാറ്റും മോശം കാലാവസ്ഥയും : മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
**കേരള തീരത്ത് നാളെ(ജൂൺ 8) മുതൽ ജൂൺ 11വരെ മത്സ്യബന്ധനം പാടില്ല
കേരള തീരത്ത് നാളെയും (ജൂൺ 8)കേരള -കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മുതൽ ജൂൺ 11 വരെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്നും (ജൂൺ 7) നാളെയും തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിലും ഇന്ന് മുതൽ ജൂൺ 11 വരെ മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ജൂൺ ഒമ്പത് മുതൽ 11വരെ തെക്കൻ കൊങ്കൺ തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ കേരള തീരത്തും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
- Log in to post comments