പ്രിന്റിംഗ് ടെക്നോളജി സീറ്റൊഴിവ്
സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകാരമുള്ള കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന് ആന്റ് ഫിനിഷിംഗ് എന്നീ കോഴ്സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടികവര്‍ഗ്ഗം മറ്റ് അര്‍ഹവിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യംലഭിക്കും. താല്പര്യമുളളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലബാര്‍ഗോള്‍ഡിന് സമീപമുള്ള സി-ആപ്റ്റ് ട്രെയിനിംഗ് ഡിവിഷനില്‍ ഹാജരാകണം. ഇ മെയില്‍ kozhikode@captkerala.com ഫോണ്‍: 0495 2723666, 0495 2356591.
- Log in to post comments