Post Category
വികസന സെമിനാര്‍ സംഘടിപ്പിച്ചു
പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷയായി. ജിഇഒ കെ.ജി. ബിജുകുമാര്‍ പദ്ധതി അവതരണം നടത്തി. ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്, പരപ്പ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി.ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍, സെക്രട്ടറി പി.ഖാദര്‍, വനിതാക്ഷേമ ഓഫിസര്‍ കെ.എസ്.രാജു തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments