Post Category
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള പരിശീലന പരിപാടി
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കടല്‍ സുരക്ഷയെക്കുറിച്ചാണ് പരിശീലനം നല്‍കുന്നത്. അപേക്ഷകര്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ സിഫ്‌നെറ്റ് കൊച്ചിയില്‍ വെച്ചാണ് പരിശീലനം. പരിശീലന കാലാവധി 6 ദിവസമായിരിക്കും. പരിശീലന ദിനങ്ങളില്‍ 500 രൂപ സ്റ്റൈപ്പന്റും, യാത്ര ബത്ത, ഭക്ഷണം, താമസസൗകര്യം എന്നിവയും നല്‍കും. താല്‍പര്യമുള്ളവര്‍ ജൂലൈ 13 ന് മുമ്പ് ആലുവ ഫോണ്‍: 0484 2604176.
date
- Log in to post comments