Post Category
ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്; അപേക്ഷിക്കാം
കോട്ടയം: എറണാകുളം ജില്ലയിൽ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബി.സി.എ. അല്ലെങ്കിൽ പി.ജി.ഡി.സി.എ/ ബി.എസ്സി. ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് / ഐ.ടിയിലോ കമ്പ്യൂട്ടർ എൻജിനീയറിംഗിലോ മൂന്നു വർഷം ഡിപ്ലോമ എന്നിവയാണ് യോഗ്യത. കുറഞ്ഞത് നാലു വർഷത്തെ തൊഴിൽ പരിചയം അഭികാമ്യം. എ.ബി.എ.പി യിൽ സർട്ടിഫിക്കറ്റ് അഭിലഷണീയം. പ്രായപരിധി 18 നും 35നും മദ്ധ്യേ. താത്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 23നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്ന് എൻ.ഒ.സി. ഹാജരാക്കണം. ഫോൺ: 0484 2312944.
(കെ.ഐ.ഒ.പി.ആർ 1377/2022)
date
- Log in to post comments