Skip to main content

രേഖകള്‍ ഹാജരാക്കണം

സാമൂഹ്യ സുരക്ഷാ മിഷന്‍ നടത്തുന്ന ആശ്വാസ കിരണം പദ്ധതിയുടെ ധനസഹായം കൈപ്പറ്റി  വരുന്ന ഗുണഭോക്താക്കളില്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങളുടെ കോപ്പി എന്നിവ ഇതുവരെ ഹാജരാക്കാത്തവര്‍ ജൂലൈ 15 നകം ശിശു വികസന പദ്ധതി ഓഫീസര്‍ മുമ്പാകെ രേഖകള്‍ ഹാജരാക്കണം. ജില്ലാ കോര്‍ഡിനേറ്റര്‍, വയോമിത്രം പ്രോജക്ട്, മുനിസിപ്പാലിറ്റി ഓഫീസ്, തളിപ്പറമ്പ-670141 എന്ന വിലാസത്തിലാണ്  രേഖകള്‍ അയക്കേണ്ടത്. ഫോണ്‍: 9072302566.

date