Skip to main content

ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    ഹയര്‍സെക്കണ്ടറി നാഷണല്‍ സര്‍വീസ് സ്‌കീം 2017 -18 ലെ മികച്ച സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും യൂണിറ്റുകള്‍ക്കും വോളണ്ടിയര്‍മാര്‍ക്കുമുളള സംസ്ഥാന, മേഖല, ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
    സംസ്ഥാനതല മികച്ച പ്രോഗ്രാം ഓഫീസര്‍: കൃഷ്ണനുണ്ണി (മട്ടട), സുബുലുസലാം (എച്ച്.എസ്.എസ് മൂര്‍ക്കനാട്, മലപ്പുറം) ലതീഷ് ഇ.ഐ (ചോത്താവൂര്‍ എച്ച്.എസ്.എസ്. ചമ്പാട് തലശ്ശേരി, കണ്ണൂര്‍). മേഖലാതല മികച്ച പ്രോഗ്രാം ഓഫീസര്‍: സുമ എം.എസ് (ഗവ. എച്ച്.എസ്.എസ് കലഞ്ഞൂര്‍, പത്തനംതിട്ട), പ്രമോദ് ചന്ദ്രന്‍. പി (എച്ച്.എസ്.എസ്. മുണ്ടൂര്‍, പാലക്കാട്), ഷബ്‌ന റ്റി.പി (കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട്). സംസ്ഥാനതല മികച്ച വോളണ്ടിയര്‍മാര്‍ അമല്‍ മനോജ് (ഇരിങ്ങന്നൂര്‍ എച്ച്.എസ്.എസ് കോഴിക്കോട്), അനുശ്രീ. കെ.പി (സീതി സാഹിബ് എച്ച്.എസ്.എസ് തളിപറമ്പ, കണ്ണൂര്‍), ഐശ്വര്യ പി.കെ (ഗവ. എച്ച്.എസ്.എസ് പാല കക്കേങ്ങാട്, കണ്ണൂര്‍), മുഹമ്മദ് റിംഷാന്‍ (ഗവ. എച്ച്.എസ്.എസ് മുത്തേടത്ത്, മലപ്പുറം). മികച്ച മേഖലാതല വോളണ്ടിര്‍മാര്‍: അമൃത അഗസ്റ്റിന്‍ (ഗവ.വി & എച്ച്.എസ്.എസ് ആര്യനാട്, തിരുവനന്തപുരം), നന്ദു. എസ്.നായര്‍ (എസ്.എം.വി.എച്ച്.എസ് പൂഞ്ഞാര്‍, കോട്ടയം), ഫാത്തിമ ആര്‍ഷ. പി (കാലിക്കറ്റ് ഗേള്‍സ് എച്ച്.എസ്.എസ്, കോഴിക്കോട്).
പി.എന്‍.എക്‌സ്.2899/18
   

date