Post Category
വികസന സെമിനാര്‍ സംഘടിപ്പിച്ചു
മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സരപദ്ധതി 2022- 23 വര്‍ഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. വെങ്ങാട് ഇ. എം. എസ് സെന്റിനറി ഹാള്‍ നടന്ന പരിപാടി മങ്കട ബ്ലോക്ക് പഞ്ചായത്ത് ടി.അബ്ദുള്‍ കരീം ഉദ്ഘാടനം ചെയ്തു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി ശശികുമാര്‍ അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയര്മാന് ലക്ഷ്മി ദേവി വിഷയാവതരണം നടത്തി. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുനീര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുവൈരിയ, ബ്ലോക്ക് അംഗങ്ങളായ പി.ഷറഫുദ്ധീന്‍, ഷെത്തുന്നീസ, മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്മാന് സക്കീര്‍ കളത്തിങ്ങല്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മുരളി മാസ്റ്റര്‍, സെക്രട്ടറി ബി.പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments