Post Category
പൊതുപ്രാഥമിക പരീക്ഷ ജൂണ്‍ 19ന്
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ച തസ്തികകള്‍ക്കായുള്ള പൊതുപ്രാഥമിക
പരീക്ഷ ജൂണ്‍ 19ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 3.15 വരെ ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന് ടിക്കറ്റും കമ്മീഷന് അംഗീകരിച്ച അസ്സല് തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഉച്ചയ്ക്ക് ഒന്നിന് മുമ്പ് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments