സൗജന്യ പി.എസ്.സി പരിശീലനം
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള കൊളപ്പുറം അത്താണിക്കലിലെ പരിശീലന കേന്ദ്രത്തില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി പി.എസ്.സി/യു.പി.എസ്.സി മത്സര പരീക്ഷ പരിശീലനം നല്കുന്നു.ജൂലൈ മുതല്‍ ഡിസംബര്‍ വരെ റഗുലര്‍ /ഹോളിഡേ കോഴ്സുകളിലാണ് സൗജന്യ പരിശീലനം. താല്‍പ്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്,രണ്ട് ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ജൂണ്‍ 22ന് വൈകീട്ട് മൂന്ന് വരെ അപേക്ഷകള്‍ സ്വീകരിക്കും. മിനിമം യോഗ്യത പ്ലസ്ടു. ഫോണ്‍: 9895238815,9633337818,9447243321
വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാര്‍ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി പരീക്ഷകള്‍ക്കുള്ള പുതിയ റെഗുലര്‍/ ഹോളിഡേ സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷ നല്‍കേണ്ട അവസാന തിയതി ജൂണ്‍ 20. ഫോണ്‍: 04942954380, 9747382154, 8714360186
- Log in to post comments