Post Category
കുന്ദമംഗലത്ത് പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂര്‍ത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എല്‍.എ നിര്‍വഹിച്ചു. ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ്, കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ് എന്നിവയാണ് നവീകരണം പൂർത്തീകരിച്ച് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡിന് 30 ലക്ഷം രൂപയും കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡിന് 16 ലക്ഷം രൂപയുമാണ് അനുവദിച്ചിരുന്നത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, അംഗങ്ങളായ സജിത ഷാജി, യു.സി ബുഷ്റ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments