ടെണ്ടറുകള്‍ ക്ഷണിച്ചു
വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള പുഴയ്ക്കല്‍ അഡീഷണല്‍ ഐസിഡിഎസ് തൃശൂര്‍ അര്‍ബന്‍-1 ഓഫീസിന്റെ ആവശ്യത്തിനായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി വാഹനം വാടകയ്ക്ക് നല്കാന് താല്പര്യമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണം. പുഴയ്ക്കല്‍ അഡീഷണല്‍ തൃശൂര്‍ അര്‍ബന്‍-1 ശിശുവികസന പദ്ധതി ഓഫീസറുടെ മേല്‍വിലാസത്തിലുള്ള കവറിന് മുകള്‍ ഭാഗത്ത് 'വാഹനം വാടകയ്ക്ക് നല്‍കുന്നതിനുളള ടെണ്ടര്‍' എന്ന് എഴുതിയിരിക്കണം. ദര്‍ഘാസ് പ്രമാണങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 22 ഉച്ചയ്ക്ക് 2 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ 10 മണി മുതല്‍ 5 മണി വരെ കാര്യാലയത്തില്‍ നിന്ന് ലഭിക്കും. വിലാസം: ഐസിഡിഎസ് പുഴയ്ക്കല്‍ അഡീഷണല്‍, തൃശൂര്‍ അര്‍ബന്‍-1 പുല്ലഴി പി.ഒ, ഒളരി, അരണാട്ടുക്കര വില്ലേജ് ഓഫീസിന് സമീപം ഫോണ്‍: 0487-2360008.
- Log in to post comments