കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന്
കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ.യുടെ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (ജൂലൈ 12 ) രാവിലെ 10 ന് സംസ്ഥാന തൊഴില്‍ നൈപുണ്യ- എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍കുട്ടി അധ്യക്ഷനാവുന്ന പരിപാടിയില്‍ പി.കെ.ബിജു എം.പി മുഖ്യപ്രഭാഷണം നടത്തും. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ലില്ലി ജോസഫ് റിപോര്‍ട്ട് അവതരിപ്പിക്കും. വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ.മാധവന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ അഡ്വ. വി. മുരുകദാസ്, കെ. ചിന്നസ്വാമി, കണ്ണൂര്‍ മേഖലാ ജോയിന്‍റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, തുരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ (ട്രെയിനിങ്) ഇ.എച്ച്. റംല, പാലക്കാട് ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയ്നിങ് കെ. പി. ശിവശങ്കരന്‍, ജില്ലാ നോഡല്‍ ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സി. രതീശന്‍, കൊഴിഞ്ഞാമ്പാറ ഗവ. കോളെജ് പ്രിന്‍സിപ്പല്‍ ഡോ. കെ.മണി, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. ജി. ജോര്‍ജ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.വി. ധന്യ, വൈസ് പ്രസിഡന്‍റ് ആര്‍.പങ്കജാക്ഷന്‍, മെംബര്‍ എന്‍.കെ. മണികുമാര്‍, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
- Log in to post comments