ലോകകപ്പ് ഫുട്ബോള്‍ : തത്സമയം പ്രദര്‍ശനവുമായി യുവജന ക്ഷേമ ബോര്‍ഡ്
ലോകകപ്പ് ഫുട്ബോള്‍ ആവേശം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തത്സമയം ബിഗ് സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നു. ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ 36ല്‍ പരം കേന്ദ്രങ്ങളില്‍ ഫുട്ബോള്‍ മത്സരം ബിഗ് സ്ക്രീനില്‍ കാണിക്കുന്നത്. ജില്ലയിലെ യുവജന ക്ലബ്ബുകള്‍ക്കും യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയെറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവജനക്ഷേമ ബോര്‍ഡ് നല്കിയ ധനസഹായം ഉപയോഗിച്ചാണ് പ്രദര്‍ശനം നടത്തുന്നത്. ഫുട്ബോള്‍ മത്സരം നടക്കുന്നതോടൊപ്പം ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ക്വിസ് മത്സരവും പെനാല്‍ട്ടി ഷൂട്ട് ഔട്ട് മത്സരങ്ങളും നടക്കുന്നുണ്ട്.
ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മുതല്‍ മുണ്ടൂര്‍ പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് ഹാളില്‍ ബിഗ് സ്ക്രീന്‍ പ്രദര്‍ശനം നടത്തുന്നുണ്ട്. ലോകകപ്പ് ഫൈനല്‍ നടക്കുന്ന ഞായറാഴ്ച 'ഗോള്പ്പെയ്ത്തെ'ന്ന പേരില്‍ പെനാല്‍ട്ടി ഷൂട്ട് മത്സരവുംം സംഘടിപ്പിക്കും. തുടര്‍ന്ന് വാദ്യമേളവും ഘോഷയാത്രയും ഉണ്ടാവും.
- Log in to post comments