അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ ഡി.പി.എം.എസ്.യു/ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് സെക്രട്ടറി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, പി.ആര്‍.ഒ. കം ലെയ്‌സണ്‍ ഓഫീസര്‍/ പി.ആര്‍.ഒ, ഡെന്റല്‍ സര്‍ജന്‍, ജെ.പി.എച്ച്.എന്‍/ ആര്‍.ബി.എസ്.കെ നഴ്‌സ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി.സഹിതം) സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 24ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.പരീക്ഷ/ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487-2325824
- Log in to post comments