Skip to main content

കെട്ടിട നിര്‍മാണ അനുമതി അദാലത്ത് ഇന്ന്

 

ജില്ലയിലെ നഗരസഭ-ഗ്രാമപഞ്ചായത്ത് മുഖേന നിയമാനുസൃത അപേക്ഷയില്‍ തീര്‍പ്പാവാത്ത കെട്ടിട നിര്‍മാണ ഫയലുകളുടെ അദാലത്ത് ഇന്ന് (ജൂലൈ 12) രാവിലെ 11 ന് കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍,ടൗണ്‍ പ്ലാനര്‍, ഗ്രാമ പഞ്ചായത്ത് - നഗരസഭ സെക്രട്ടറിമാര്‍, അസിസ്റ്റന്‍റ് എഞ്ചിനീയര്‍മാര്‍, അദാലത്തില്‍ പങ്കെടുക്കും. അദാലത്തില്‍ പരിഗണിക്കുന്നതിനായി ജൂലൈ ഒമ്പത് വലെ ലഭിച്ച അപേക്ഷകള്‍ നഗര-ഗ്രാമാസൂത്രണ കാര്യാലയത്തില്‍ നിന്നും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ ഈ അപേക്ഷകളില്‍ വ്യക്തമായ വിശദീകരണ റിപ്പോര്‍ട്ടുമായാണ് അദാലത്തില്‍ പങ്കെടുക്കുക.

date