Skip to main content

മഴക്കാല ബോധവല്‍ക്കരണ കാംപയിന്‍ ജില്ലയില്‍ പ്രയാണം ആരംഭിച്ചു

 

മഴക്കാല രോഗങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് ആരംഭിച്ച പ്രചരണ വാഹനം ജില്ലയിലെത്തി. ജില്ലാ കലക്ടര്‍ പ്രചരണ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാഹചര്യമുളളതിനാല്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, പരിസരശുചീകരണത്തിന്റെയും കൊതുകുകളുടെ ഉറവിട നശീകരണത്തിന്റെയും ആവശ്യകത എന്നിവ ജനങ്ങളിലേക്കെത്തിക്കുന്നതിനു വേണ്ടിയാണ് പ്രചരണ വാഹനം ജില്ലയിലെത്തിയത്. ജില്ലയില്‍ പ്രത്യേകം തയ്യാറാക്കിയ പ്രചരണ വാഹനമായ ബോധനവണ്ടിയും ഇന്നു മുതല്‍ ബോധവല്‍ക്കരണം ആരംഭിക്കുന്നു. പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി പ്രചരണവാഹനം ജില്ലയില്‍ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം നടത്തി.
ഡിഎംഒ ഡോ. കെ സക്കീന, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എ ഷിബുലാല്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ കെ ഇസ്മയില്‍, മാസ്മീഡിയ ഓഫീസര്‍ ടിഎം ഗോപാലന്‍, ആശാ കോഡിനേറ്റര്‍ ശ്രീപ്രസാദ്, ഡിഇഐസി മാനേജര്‍ ദേവിദാസ് എന്നിവര്‍ പങ്കെടുത്തു.

 

date