Post Category
ക്ഷീരകര്‍ഷക പരിശീലനം
ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ പരിശീലനം നടത്തുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നിവയില്‍ ജൂലൈ 16 മുതല്‍ 21 വരെയാണ് പരിശീലനം. താത്പര്യമുളളവര്‍ 16 ന് രാവിലെ 10 നകം ബാങ്ക് പാസ്സ് ബുക്കും പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 15 സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. ഫോണ്‍ 0495 2414579.
date
- Log in to post comments