Post Category
കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സൗജന്യ റിക്രൂട്ട്മെന്റ്: 16ന് ഹാജരാകണം
നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് സൗജന്യമായി ഗാര്‍ഹിക തൊഴിലാളികളെ തെരഞ്ഞെടുക്കുന്നു. ശമ്പളം 110 കുവൈറ്റ് ദിനാര്‍. താമസം, ഭക്ഷണം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 30 നും 45 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അവസരം.
താല്പര്യമുള്ളവര് പാസ്പോര്‍ട്ട്, ഫുള്‍സൈസ് ഫോട്ടോ എന്നിവയുമായി 16ന് രാവിലെ 10 മണിക്ക് നോര്‍ക്ക റൂട്ട്സിന്റെ തിരുവനന്തപുരം തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിനു സമീപമുള്ള ഹെഡ് ഓഫീസില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: www.norkaroots.net, ഫോണ്‍ 1800 425 3939, 0471 2333339.
പി.എന്‍.എക്സ്.2919/18
date
- Log in to post comments