Skip to main content

തൊഴില്‍ അധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സ് ഉദ്ഘാടനം ഇന്ന്

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും ഐ.എച്ച്.ആര്‍.ഡി തവനൂര്‍ എക്സ്റ്റന്‍ഷന്‍ സെന്ററും സംയുക്തമായി, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വനിതകള്‍ക്കായി നടത്തുന്ന സൗജന്യ സ്വയംസംരഭകത്വ തൊഴില്‍ അധിഷ്ഠിത നൈപുണ്യ പരിശീലന കോഴ്‌സിന്റെയും ആധാര്‍സേവ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ഇന്ന് (ജൂണ്‍ 25) രാവിലെ 10.30ന് തവനൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ നിര്‍വഹിക്കും. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം പി.പി മോഹന്‍ദാസ്, തവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.കെ പ്രേമലത, തവനൂര്‍ പഞ്ചായത്തംഗം കെ.കെ പ്രജി, പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുള്‍സലീം, വട്ടംകുളം സി.എ.എസ് പ്രിന്‍സിപ്പല്‍ പി അബ്ദുസമദ്, തൃക്കണാപുരം ഗവ. എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപിക സുധാമണി, ഐ.എച്ച്.ആര്‍.ഡി തവനൂര്‍ എക്സ്റ്റന്‍ഷന്‍ സെന്ററിലെ ജയ്‌മോന്‍ ജേക്കബ്
എന്നിവര്‍ പങ്കെടുക്കും.
 

date