Skip to main content

സ്വാശ്രയ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തീവ്രമാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനായി മാതാവിന് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനായുള്ള പദ്ധതിയായ സ്വാശ്രയ യിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലുള്‍പ്പെടുന്നവര്‍ക്ക് 35000 രൂപ ധനസഹായം ലഭിക്കും. അപേക്ഷക ബിപിഎല്‍ കുടുബാംഗമായിരിക്കണം. മാനസിക/ശാരീരിക വെല്ലുവിളി 70 ശതമാനമോ അതില്‍ കൂടുതലോ നേരിടുന്ന വ്യക്തികളെയായിരിക്കണം ഇവര്‍ സംരക്ഷിക്കുന്നത്. വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ സ്ത്രീകള്‍, നിയമപരമായി വിവാഹമോചനം നേരിടുന്ന സ്ത്രീകള്‍, ഭര്‍ത്താവ് ജീവിച്ചിരുന്നിട്ടും ഭര്‍ത്താവില്‍ നിന്നും സഹായം ലഭിക്കാത്തവര്‍, അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 25 ന് വൈകിട്ട് 5 മണിക്ക് മുന്‍പ് അപേക്ഷിക്കണം. അപേക്ഷഫോം ഐ സി ഡി എസ് പ്രൊജക്ട് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2712255.

date