Skip to main content

എറണാകുളം അറിയിപ്പുകള്‍2

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി:  എംപിലാഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പത്തകുത്തി, കല്ലൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാന്‍ യോഗ്യതയുള്ള അംഗീകൃതകരാറുകാരില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ മൂവാറ്റുപുഴ ബ്‌ളോക്കുപഞ്ചായത്ത് ഓഫീസില്‍ നിന്നോ  www.tender.lsgkerala.gov.in \ിന്നോ അറിയാം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 ഉച്ചയ്ക്ക് ഒരു മണി. 

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ പരിശീലനം നല്കുന്നു

കൊച്ചി:  കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള സ്‌പെഷ്യലൈസേഷന്‍ പ്രോഗ്രാമുകളിലേയ്ക്ക് രജിസ്റ്റ്രേഷന്‍ ആരംഭിച്ചു. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, പ്രൊഡക്ഷന്‍, ഇന്‍സ്ട്രുമെന്‍ന്റേഷന്‍ ഓട്ടോമൊബൈല്‍, പ്രൊജക്ട് മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ പരിശീലനത്തിനും ഇന്‍േറണ്‍ഷിപ്പിനും  അവസരം ലഭ്യമാണ്.  ഓയില്‍ ആന്റ് ഗ്യാസ്, പ്രൊഡക്ഷന്‍, മാനുഫാക്ചറിംഗ്, കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകളിലാണ് പരിശീലനം. വിശദവിവരങ്ങള്‍ക്ക് http://srcnsdtcampus.org ഫോണ്‍ 7907024836, 8078018942

 

സപ്പോര്‍ട്ട് എഞ്ചിനീയര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി:  പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നിലമ്പൂര്‍, കാസര്‍ഗോഡ് എന്നീ ഓഫീസുകളില്‍ നിലവിലുള്ള താല്‍ക്കാലിക ഒഴിവുകളിലേക്കും തുടര്‍ന്നു ഒഴിവുവരുന്ന മറ്റ് ജില്ലാ ഓഫീസുകളിലേക്കും സപ്പോര്‍ട്ട് എഞ്ചിനീയറായി താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് ബി.ടെക്/ എം.സി.എ/ എം.എസ്സ്.സി. (കംപ്യൂട്ടര്‍സയന്‍സ്)/ ബി.ഇ. (കംപ്യൂട്ടര്‍സയന്‍സ്) എന്നിവയിലേതെങ്കിലും പാസ്സായ പട്ടികവര്‍ഗ്ഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 16,500 രൂപ പ്രതിഫലമായി ലഭിക്കും. 

 

ഉദ്യോഗാര്‍ത്ഥികള്‍ മേല്‍ സൂചിപ്പിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പോടുകൂടിയ അപേക്ഷ സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടിസി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന  വിലാസത്തില്‍  ജൂലൈ 20-ാം തീയതിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയയ്ക്കണം. അപേക്ഷകള്‍ cybersricdit@gmail.com എന്ന  ഇ-മെയില്‍ വിലാസത്തിലും അയയ്ക്കാം. അപേക്ഷാ ഫോറം www.cybersri.orgഎന്ന  വെബ്ബ് സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍:  9895478273

 

 

കഴിഞ്ഞ ദിവസത്തെ മഴയില്‍

മൂന്നു ലക്ഷത്തിലധികം രൂപയുടെ കൃഷിനാശം

 

 

കാക്കനാട്: കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ ജില്ലയില്‍ 3,06,500 രൂപയുടെ കൃഷിനാശമുണ്ടായതായി ജില്ലാ അടിയന്തിര ഘട്ട കാര്യനിര്‍വഹണ കേന്ദ്രം റിപ്പോര്‍ട്ടു ചെയ്തു.  0.726 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്.  നാലു വീടുകള്‍ക്ക് ഭാഗികമായി കേടുപാടു സംഭവിച്ചു.  കോതമംഗലം, പറവൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകളെയാണ് കാലവര്‍ഷം ബാധിച്ചത്.  32,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

 

തിരുവാങ്കുളം ബൈപ്പാസ് റോഡ്: 

ഐ.ഒ.സി. സ്ഥലം നല്‍കണമെന്ന് എം.എല്‍.എ.

 

കാക്കനാട്: തിരുവാങ്കുളം ബൈപ്പാസ് റോഡ് യാഥാര്‍ത്ഥ്യമാകുന്നതിന് സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്ഥലം നല്‍കണമെന്ന് പിറവം എം.എല്‍.എ. അനൂപ് ജേക്കബ് ആവശ്യപ്പെട്ടു  

 

മാമല- ചിത്രപ്പുഴ ബൈപ്പാസ് റോഡിന്റെ നിര്‍മാണ പുരോഗതി അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ തിരുവാങ്കുളം- കരിങ്ങാച്ചിറ പ്രദേശത്തെ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിന് പരിഹാരമാകും.  നിര്‍ദ്ദിഷ്ട ബൈപ്പാസ് റോഡിന്റെ തുടക്കത്തിലുള്ള ഭൂമി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്.  ഇതില്‍നിന്നും 23 സെന്റ് ഭൂമി സര്‍ക്കാരിന് കോര്‍പ്പറേഷന്‍ നല്‍കിയാലേ നിര്‍മാണ നടപടികള്‍ തുടങ്ങാനാകൂ.  പ്രദേശത്തെ ഭാവന്‍സ് സ്‌കൂള്‍ ഒന്നരയേക്കര്‍ സ്ഥലമാണ് സൗജന്യമായി  നല്‍കിയത്.  കൂടാതെ സമീപവാസികളായ 42 കുടുംബങ്ങളും റോഡിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു.  എന്നാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള ഭൂമി ലഭിക്കാതെ പദ്ധതി മുന്നോട്ടുപോകില്ല.  സ്ഥലത്തിന്റെ വിലയോ പകരം സ്ഥലമോ ലഭിച്ചെങ്കില്‍ മാത്രമേ സ്ഥലം നല്‍കാന്‍ സാധിക്കുകയുള്ളൂ  എന്നാണ് കോര്‍പ്പറേഷന്റെ നിലപാട്.  ഭൂമി നല്‍കാന്‍ സാധ്യമല്ലെങ്കില്‍ ഉടമസ്ഥാവകാശം കോര്‍പ്പറേഷനില്‍ നിലനിര്‍ത്തി റോഡു നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. 

 

 ഇതു സംബന്ധിച്ച് കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കത്തയക്കാന്‍ യോഗം തീരുമാനിച്ചു.  പ്രദേശവാസികള്‍  വിട്ടുനല്‍കുന്ന സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിന് തഹസില്‍ദാരുടെയും ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറുടെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തില്‍ തിരുവാങ്കുളത്ത് ഉടന്‍ അദാലത്ത് നടത്തണമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള നിര്‍ദ്ദേശിച്ചു.  റോഡ് നിര്‍മാണം  സംബന്ധിച്ച രേഖകള്‍ കെ.ആര്‍.എഫ്.ബി.ക്ക് കൈമാറിയതായി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. തൃപ്പൂണിത്തുറ നഗരസഭ , കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ , പി.ഡബ്ല്യു.ഡി. റോഡ്‌സ്, നാഷണല്‍ ഹൈവേ, റവന്യൂ വകുപ്പ്,  ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍, പെരുന്നിനാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

 

 

 

 

മാലിന്യനിര്‍മാര്‍ജനനിയമം: ശില്‍പശാല നടത്തി

 

 

കാക്കനാട്: പൊതുജലാശയങ്ങളും നിരത്തുകളും മാലിന്യമുക്തമാക്കുന്നതിന് വിവിധ നിയമങ്ങള്‍ പ്രായോഗികതലത്തില്‍ നടപ്പാക്കുന്നതു സംബന്ധിച്ച് ഹരിതകേരളം മിഷനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും സംയുക്തമായി ശില്‍പ്പശാല നടത്തി.  ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഉദ്ഘാടനം ചെയ്തു.  മലിനീകരണ നിയന്ത്രണ നിയമങ്ങള്‍, ഫുഡ് സേഫ്റ്റി നിയമങ്ങള്‍, നഗരപാലികാ നിയമം, കേരള പോലീസ് നിയമം, പൊതുജനാരോഗ്യ പരിപാലന നിയമങ്ങള്‍, പഞ്ചായത്ത് രാജ് നിയമം, ടൗണ്‍ പ്ലാനിങ് ചട്ടങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു.  മലിനീകരണനിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബൈജു, ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, ഡെപ്യൂട്ടി കലക്ടര്‍ ചന്ദ്രശേഖരന്‍ നായര്‍, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.  തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍ , ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

സ്‌കൂള്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷിക്കാം

 

 

കാക്കനാട്: ജില്ല പഞ്ചായത്തിന്റെ ചുമതലയിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളുകളിലും ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും  സ്‌കൂള്‍ കൗണ്‍സിലറായി കരാര്‍ വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്നതിന് സന്നദ്ധരായ ഉദ്യാഗാര്‍ത്ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.   ജില്ല പഞ്ചായത്തിന്റെ 'ശ്രദ്ധ' പ്രോജക്ട് പ്രകാരമാണ് നിയമനം.  അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നും എം.എസ്.ഡബ്ല്യു. ബിരുദമോ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദമോ നേടിയ 25നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  കൗണ്‍സിലിങ്ങില്‍ പി.ജി. ഡിപ്ലോമയുള്ളവര്‍ക്കും കൗണ്‍സിലിങ് സേവനം നല്‍കിയിട്ടുള്ളവര്‍ക്കും  മുന്‍ഗണന.   താല്‍പ്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റയും ജൂലൈ 21നകം പ്രോഗ്രാം ഓഫീസര്‍, ഐ.സി.ഡി.എസ്. സെല്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം എന്ന വിലാസത്തില്‍  നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.  ഫോണ്‍ 0484 2423934.

 

സിവില്‍ പോലീസ് ഓഫീസര്‍

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

 

 

കാക്കനാട്: സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 653/17, 657/17) തസ്തികയിലേക്ക് ജൂലൈ 22ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുന്ന പരീക്ഷയ്ക്ക് എറണാകുളം ജില്ലയിലെ കണ്ണൂക്കര, കുറ്റിപ്പുഴ ക്രിസ്ത് രാജ് സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി ലഭിച്ചവര്‍ വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.  ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും അസ്സല്‍ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.  

 

ഡിടിപിസിയുടെ നാലമ്പല ദര്‍ശന യാത്ര – ജൂലൈ 17 മുതല്‍

 

കൊച്ചി: എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊല്യൂഷനും കൂടി നാലമ്പല തീര്‍ത്ഥയാത്ര ഒരുക്കുന്നു. മലയാളമാസം കര്‍ക്കിടകം 1 (ജൂലൈ 17) മുതല്‍ ഈ യാത്ര ആരംഭിക്കും. അമ്പലങ്ങളിലോ നേരിട്ടോ ഗ്രൂപ്പ് ബുക്കിങ്ങിനു {പതേ്യക നിരക്കും, നേരിട്ട് പിക്ക് അപ്പ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 10 ന് മുകളിലുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് ഇഷ്ടാനുസരണം പിക്കപ്പ് പോയിന്റ്‌സ് തിരഞ്ഞെടുക്കാം. ഗ്രൂപ്പ് ബുക്കിങ്ങിന് ആളൊന്നിന് 400 രൂപയാണ് \ിരക്ക്.  

           ഡിടിപിസിയിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് ക്യു നില്‍ക്കാതെ എല്ലാ ക്ഷേത്രങ്ങളിലും (തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍  ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമീ ക്ഷേത്രം) ദര്‍ശനം നടത്താം. {പായം ചെന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പോലെ ക്യൂ നില്‍ക്കാതെ ക്ഷേത്രങ്ങളില്‍ തൊഴാനുള്ള അവസരം ലഭിക്കും. കൂടാതെ പ്രസാദം അടങ്ങിയ ഒരു കിറ്റും ഈ യാത്രയില്‍ വിതരണം ചെയ്യുന്നുണ്ട്. താല്പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് കേരള സിറ്റി ടൂറിലോ എറണാകുളം ഡിടിപിസിയുടെ ഓഫീസിലോ ബുക്ക് ചെയ്യണം.

 

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ  ബന്ധപ്പെടുക.

വെബ്‌സൈറ്റ്: www.keralactiytour.com,    ലാന്‍ഡ്‌ലൈന്‍ നമ്പര്‍: 0484 2367334

ഫോണ്‍: 8893998888,  8893858888

date