Skip to main content

ജില്ലാതല ക്വിസ് മത്സരം: വൈഷ്ണവി ലതീഷും നിക്ത ഷൈജുവും വിജയികൾ

 

 

വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി  ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു. തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കണ്ടറി സ്‌കൂൾ 9ാം തരം വിദ്യാർഥി വൈഷ്ണവി ലതീഷ് ഒന്നാം സ്ഥാനവും പാട്യം ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ 8ാം തരം വിദ്യാർഥി നിക്ത ഷൈജു രണ്ടാം സ്ഥാനവും നേടി. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സെക്രട്ടറി കാരയിൽ സുകുമാരൻ ഉദ്ഘാടനം ചെയ്തു. ആർ പ്രഭാകരൻ ക്വിസ് മാസ്റ്ററായി.

സ്‌കൂൾ തലത്തിൽ തെരഞ്ഞെടുത്ത 65 കുട്ടികളാണ് പങ്കെടുത്തത്. യഥാക്രമം 1000, 500 രൂപയും പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളും നേടിയ ജേതാക്കൾ ജൂലൈ 17ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കും. മറ്റ് കുട്ടികൾക്കും സർട്ടിഫിക്കറ്റ് കൈമാറി. കാഴ്ച പരിമിതിയുള്ള അരോളി ഗവ. ഹൈസ്‌കൂൾ പത്താം തരം വിദ്യാർഥി യു പൂർണ്ണിമ മത്സരത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി.

കണ്ണൂർ ജിവിഎച്ച്എസ്എസിൽ നടന്ന ചടങ്ങിൽ ആർ പ്രഭാകരൻ അധ്യക്ഷനായി. ഫൗണ്ടേഷൻ ഭാരവാഹികളായ ജനാർദനൻ കുറുവാട്ടിൽ, പവിത്രൻ കൊതേരി എന്നിവർ സംസാരിച്ചു. 

date