Skip to main content

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്ക് ഐ.സി.എസ്.ഇ.റ്റി.എസ് ലൈബ്രറി മെമ്പര്‍ഷിപ്പ്

    പട്ടികജാതി  പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന   ഐ.സി.എസ്.ഇ.റ്റി.എസിലെ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവ ഉപയോഗിക്കുന്നതിന് സിവില്‍ സര്‍വ്വീസസ് കോച്ചിംഗ്, ബിരുദാനന്തര ബിരുദ പഠനം, എം.ഫില്‍, പിഎച്ച്.ഡി തുടങ്ങിയ കോഴ്‌സുകളില്‍ ചേര്‍ന്ന് പഠിക്കുന്ന  എസ്.സി/എസ്.ടി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലൈബ്രറി അംഗത്വം നല്‍കുന്നു.  ആയിരത്തിലധികം അമൂല്യമായ റഫറന്‍സ് പുസ്തകങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലായി ഏകദേശം ഏഴായിരത്തോളം പുസ്തകങ്ങളും അനവധി ആനുകാലിക പ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.  രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പ്രവര്‍ത്തനസമയം. അംഗത്വം എടുക്കാന്‍ താല്പര്യമുള്ളവര്‍ ജാതി, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് , പഠിക്കുന്ന സ്ഥാപന മേധാവില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. അംഗത്വം സൗജന്യമായിരിക്കും. താല്പര്യമുള്ളവര്‍ www.icsets.org സന്ദര്‍ശിക്കണം. അപൂര്‍ണ്ണമായ അപേക്ഷകള്‍ നിരസിക്കും. 
പി.എന്‍.എക്‌സ്.2968/18
 

date