കൃഷി ഓഫീസര്‍, അസിസ്റ്റന്റ്: ഇന്റര്‍വ്യൂ 24 ന്
സംസ്ഥാന കൃഷിവകുപ്പ് കണ്ണൂര്‍ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തില്‍ 2018-19 വര്‍ഷം ടപ്പിലാക്കുന്ന പോളിഹൗസ് കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി കൃഷി ഓഫീസറേയും കൃഷി അസിസ്റ്റന്റിനേയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൃഷി ഓഫീസര്‍ക്ക് അംഗീകൃത കാര്‍ഷിക ബിരുദവും കൃഷി അസിസ്റ്റന്റിന് വി എച്ച് എസ് സി(അഗ്രികള്‍ച്ചര്‍) ആണ് യോഗ്യത. റിട്ടയര്‍ ചെയ്ത കൃഷി അസിസ്റ്റന്റുമാര്‍ക്കും കൃഷി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. കൃഷി ഓഫീസര്‍ക്ക് 25,000 രൂപയും കൃഷി അസിസ്റ്റന്റിന് 10,000 രൂപയുമാണ് പ്രതിമാസ പ്രതിഫലം. രണ്ട് തസ്തികകള്‍ക്കും േപാളിഹൗസ് ഫാമിംഗില്‍ മുന്‍പരിചയം അഭികാമ്യം. ജൂലൈ 24 ന് രാവിലെ 11 മണിക്ക് തളിപ്പറമ്പ ജില്ലാ കൃഷിത്തോട്ടത്തില്‍ നടക്കുന്ന മുഖാമുഖത്തില്‍ ഉദേ്യാഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണെന്ന് ഫാം സൂപ്രണ്ട് അറിയിച്ചു.
- Log in to post comments