10 കോടി ഒന്നാം സമ്മാനം : തിരുവോണം ബമ്പര്‍ മന്ത്രി ജി. സുധാകരന് ഇന്ന് (ജൂലൈ 18) പ്രകാശനം ചെയ്യും
പത്തു കോടി രൂപ ഒന്നാം സമ്മാനമുളള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ 2018 ഭാഗ്യക്കുറി ടിക്കറ്റ് മന്ത്രി ജി. സുധാകരന് ഇന്ന് പ്രകാശനം ചെയ്യും. രാവിലെ 10.30 ന് സെക്രട്ടേറിയറ്റ് പി. ആര് ചേമ്പറിലാണ് പ്രകാശനം. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അദ്ധ്യക്ഷന്‍ പി. ആര്. ജയപ്രകാശ് ടിക്കറ്റ് ഏറ്റുവാങ്ങും. ഭാഗ്യക്കുറി ഡയറക്ടറുടെ ചുമതലയുളള നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്. രാജഗോപാല്‍ പങ്കെടുക്കും.
10 കോടി രൂപ ഒന്നാം സമ്മാനമുളള തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് വില 250 രൂപയാണ്. രണ്ടാം സമ്മാനമായി 10 പേര്‍ക്ക് 50 ലക്ഷം രൂപ വീതം 5 കോടി രൂപ ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. അഞ്ചാം സമ്മാനം 1 ലക്ഷം രൂപ അവസാന അഞ്ചക്കത്തിന് (180 എണ്ണം വരെ) എന്നിങ്ങനെയാണ് സമ്മാനഘടന. ഇവ കൂടാതെ 5000, 3000, 2000, 1000, 500 രൂപയുടെ അനവധി സമ്മാനങ്ങളുണ്ട്. നറുക്കെടുപ്പ് സെപ്തംബര്‍ 19 നാണ്.
പി.എന്‍.എക്സ്.2992/18
- Log in to post comments