Skip to main content

പുനർ വിവാഹത്തിന് ധനസഹായം

ആലപ്പുഴ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിധവകളുടെയും നിയമപരമായി വിവാഹ മോചനം നേടിയവരുടെയും പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന മംഗല്യ പദ്ധതിയിലേക്ക് വനിതാ ശിശു വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

ഭർത്താവിന്‍റെ മരണം മൂലം വിധവയാവരും നിയമ പ്രകാരം വിവാഹബന്ധം വേർപെടുത്തിയവരുമായ 18 നും 50 നും മധ്യേ പ്രായമുള്ള ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപെട്ട പുനർവിവാഹം ചെയ്ത വനിതകളെയാണ് പരിഗണിക്കുന്നത്.

പുനർവിവാഹം രജിസ്ററർ ചെയ്ത സർട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആദ്യ വിവാഹത്തിലെ ഭർത്താവിന്‍റെ മരണ സർട്ടിഫിക്കറ്റ്, വിവാഹബന്ധം വേർപെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്‍റെ പകർപ്പ്, ബി.പി.എൽ/മുൻഗണനാ വിഭാഗത്തിൽപെട്ട റേഷൻകാർഡിന്‍റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ഓൺലൈനിൽ അപേക്ഷിക്കണം. വെബ്സൈറ്റ്: www.schemes.wcd.kerala.gov.in. ഫോൺ: 0477 2960147

date