Post Category
പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു
എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന് കീഴിൽ എസ്.ടി. പ്രൊമോട്ടർ ആയി ജോലി ചെയ്യുന്ന വാഴക്കുളം സ്വദേശി ശമ്പളം തടഞ്ഞുവച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
പി.എൻ.എക്സ്. 3674/2022
date
- Log in to post comments