പോളിടെക്നിക് : മൂന്നാമത്തെ അലോട്ട്മെന്റില്‍ പ്രവേശനം ഇന്ന് (ജൂലൈ 20) അവസാനിക്കും
സംസ്ഥാനത്തെ പോളിടെക്നിക്കുകളിലേക്കുള്ള പ്രവേശനത്തിന്റെ മൂന്നാമത്തെ അലോട്ട്മെന്റ്വഴിയുള്ള പ്രവേശനം ഇന്ന് (ജൂലൈ 20) അവസാനിക്കും. ഈ വര്‍ഷം അഫിലിയേഷന് ലഭിച്ച ചാലക്കുടി നിര്‍മ്മല പോളിടെക്നിക് കോളേജിലെ സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍ ബ്രാഞ്ചുകളിലേക്കും പെരുമ്പാവൂരിലെ കെ.എം.പി. പോളിടെക്നിക് കോളേജിലെ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍, കെമിക്കല്‍ ബ്രാഞ്ചുകളിലേക്കും ഇന്ന് (ജൂലൈ 20) വൈകിട്ട് വരെ അലോട്ട്മെന്റ് ഒന്നും ലഭിക്കാത്തവര്‍ക്ക് ഓപ്ഷന് സമര്‍പ്പിക്കാം. ഏറ്റവും അടുത്ത ഗവണ്മെന്റ്/എയ്ഡഡ് പോളിടെക്നിക്കുകളിലായിരിക്കണം ഓപ്ഷനുകള്‍ സമര്‍പ്പിക്കേണ്ടത്.
നാലാമത്തെ അലോട്ട്മെന്റ് ജൂലൈ 24ന് പ്രസിദ്ധീകരിക്കും. നാലാമത്തെ അലോട്ട്മെന്റില്‍ ഇടം നേടിയ എല്ലാവരും അവര്‍ക്ക് ലഭ്യമായ ബ്രാഞ്ചുകളിലും സ്ഥാപനങ്ങളിലും നിര്‍ബന്ധമായും പ്രവേശനം നേടണം. നാലാമത്തെ അലോട്ട്മെന്റ് വഴിയുള്ള പ്രവേശനം 28ന് അവസാനിക്കും. ഒഴിവുകള്‍ വീണ്ടും വരികയാണെങ്കില്‍ 31 ന് അതത് സ്ഥാപനങ്ങളില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ നികത്തും.
പി.എന്‍.എക്സ്.3044/18
- Log in to post comments