Post Category
മൊബൈല്‍ ഐസിയു പേരാമ്പ്ര ആശുപത്രിക്ക് കൈമാറി
പേരാമ്പ്ര ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിക്ക് പ്രമുഖ വ്യവസായി ഡോ. വി.ടി.വിനോദ് സൈലന്റ്‌വാലി സംഭാവന ചെയ്ത മൊബൈല്‍ ഐ.സി.യു ആംബുലന്‍സിന്റെ താക്കോല്‍ദാനം സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആശുപത്രി പ്രസിഡന്റ് എ.കെ.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, മുന്‍ എം.എല്‍.എ കെ.കുഞ്ഞമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം എ.കെ.ബാലന്‍, പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എം.റീന, ആശുപത്രി സെക്രട്ടറി സി.രജി, വെങ്കല്ലില്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments