Post Category
തൊഴില്‍ പരിശീലന ക്യാമ്പ് നടത്തി
സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ പദ്ധതിയിലേക്ക് യുവതിയുവാക്കളെ തെരഞ്ഞെടുക്കുന്ന മൊബലൈസേഷന് ക്യാമ്പ് അഴിയൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. 50 പേര് ക്യാമ്പില്‍ പങ്കെടുത്തു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന രയരോത്ത് സംസാരിച്ചു. കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ രാധിക.എന്‍.എംപദ്ധതി വിശദീകരിച്ചു. തിങ്ക്സ്കി ല്‍സ്, യു.എല്‍.സി.സി.എസ് എന്നീ പരിശീലക സ്ഥാപനങ്ങളുടെ പ്രതിനിധികളായ ജിതിന്, വിജേഷ് എന്നിവര്‍ കോഴ്സുകള്‍ പരിചയപ്പെടുത്തി.
കേന്ദ്രഗ്രാമവികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് നടപ്പിലാക്കുന്ന നൈപുണ്യവികസന പദ്ധതിയില്‍ പരിശീലനം ലഭിക്കുന്നവരില്‍ 70 ശതമാനം പേര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നു എന്നതാണ് പ്രത്യേകത. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
date
- Log in to post comments