Skip to main content

കാലവര്‍ഷക്കെടുതി: എട്ട് ക്യാമ്പുകള്‍ കൂടി തുറന്നു,     ആകെ 32656 പേര്‍ ക്യാമ്പുകളില്‍ 

 

കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 19) വൈകിട്ട് ആറ് മണി വരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് 164 ദുരിതാശ്വാസ ക്യാമ്പുകളിലായി 32656 പേരെ മാറ്റി പാര്‍പ്പിച്ചു. 8963 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിട്ടുള്ളത്. കോട്ടയം താലൂക്കില്‍ 64, ചങ്ങനാശ്ശേരി 35, വൈക്കം 60, മീനച്ചില്‍ അഞ്ച് എന്നിങ്ങനെയാണ് ക്യാമ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വൈക്കത്ത് മാത്രം 20810 പേര്‍ ക്യാമ്പുകളിലുണ്ട്. ചങ്ങനാശ്ശേരിയില്‍ 7318 പേരും കോട്ടയത്ത് 4400 പേരും മീനച്ചില്‍ താലൂക്കില്‍ 128 പേരും വിവിധ ക്യാമ്പുകളിലുണ്ട്. ഇവര്‍ക്കുളള ഭക്ഷണം, മരുന്ന്, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മീനച്ചിലെ താലൂക്കില്‍ മൂന്ന് ക്യാമ്പുകള്‍ കുറഞ്ഞിട്ടുണ്ട്. 141 പേര്‍ വീടുകളിലേക്ക് തിരിച്ചു പോയിട്ടുണ്ട്. 

                                                              (കെ.ഐ.ഒ.പി.ആര്‍-1507/18)

date