Post Category
വൈദ്യൂതി വകുപ്പുമായി സഹകരിക്കണം
ആലപ്പുഴ: ജില്ലയിൽ അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭം മൂലം വൈദ്യുതി ലൈനുകൾ വലിയ തോതിൽ തകരാറിൽ ആയിരിക്കുകയാണ്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കാലതാമസം നേരിടുന്നതാണ്. സുരക്ഷിതത്വം മുൻനിർത്തി പല ലൈനുകളുടെയും വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ട സാഹചര്യം നിലവിൽ ഉണ്ട്. പൊതുജനങ്ങൾ ദയവായി വൈദ്യുതി വകുപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ല ഹെഡ് ക്വാർട്ടർ എക്‌സിക്യൂട്ടീവ് എൻജിനീയർ അഭ്യർഥിച്ചു.
(പി.എൻ.എ. 1883/2018)
date
- Log in to post comments