Skip to main content

കേരള മീഡിയ അക്കാദമി പ്രവേശനപരീക്ഷ

 

    സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് & അഡ്‌വര്‍ടൈസിങ് എന്നീ ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്കായി ജൂലൈ 21 ന്  പ്രവേശനപരീക്ഷ നടത്തും. കൊല്ലം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു കേന്ദ്രങ്ങളിലായാണ് പരീക്ഷ. കോഴിക്കോട് മാനാഞ്ചിറ മോഡല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ (ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം) ആണ് പരീക്ഷാ കേന്ദ്രം.  ജേര്‍ണലിസം, ടി.വി ജേര്‍ണലിസം കോഴ്‌സുകള്‍ക്കുളള പൊതുവായ പരീക്ഷ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും പബ്ലിക് റിലേഷന്‍സിനുളള പരീക്ഷ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയുമാണ്.
അപേക്ഷകര്‍ക്കുളള ഹാള്‍ ടിക്കറ്റുകള്‍ തപാല്‍ മാര്‍ഗം അയച്ചിട്ടുണ്ട്.  ഹാള്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം. കോഴിക്കോട് - 9645996930,  കൊച്ചി - 0484 - 2422275, 2422068, 2100700, 9388533920, കൊല്ലം 9868105355.

 

date