Post Category
പൊതുജന പരാതി പരിഹാര അദാലത്ത്; പരാതികള്‍ സ്വീകരിക്കും
കണ്ണൂര്‍ താലൂക്ക് തല പൊതുജന പരിഹാര അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ ആഗസ്ത് 10 വരെ കണ്ണൂര്‍ താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസുകളിലും സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, എ പി എല്‍, ബി പി എല്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍, കോടതി മുമ്പാകെയുള്ള കേസുകള്‍ എന്നിവ ഒഴിച്ചുള്ള ഏത് വിഷയത്തിലും പരാതി സമര്‍പ്പിക്കാം. പരാതിയുടെ വിശദാംശങ്ങള്‍ ആവശ്യമായ രേഖകള്‍ സഹിതം ഒരു പുറത്തില്‍ കവിയാതെ എഴുതി സമര്‍പ്പിക്കണം. പരാതിക്കാരന്റെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, വില്ലേജ്, പരാതി ഏത് ഓഫീസുമായി ബന്ധപ്പെട്ടതാണ് എന്നീ വിവരങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കണം. അദാലത്ത് ദിവസമായ ആഗസ്ത് 18 ന് ജില്ലാ കലക്ടര്‍ പരാതിയില്‍ പരിഹാരം നിശ്ചയിക്കുന്നതും തുടര്‍നടപടികള്‍ സമയബന്ധിതമായി കൈക്കൊള്ളുന്നതുമാണ്.
date
- Log in to post comments