സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഓണച്ചന്തയ്ക്ക് തുടക്കം. ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ആരംഭിച്ച ഓണച്ചന്ത ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സഹകരണ ഓണച്ചന്തകൾ, സർക്കാർ ഔട്ട്ലെറ്റുകൾ എന്നിവ വഴി മിതമായ നിരക്കിൽ സാധനങ്ങൾ എത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഓണാഘോഷത്തിന് ഒരുങ്ങുകയാണ് എല്ലാവരും. ആ ആഘോഷങ്ങൾക്കൊപ്പം ചേരുകയാണ് സർക്കാരെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ 7 വരെയാണ് സപ്ലൈകോ ചന്ത നടക്കുന്നത്. രാവിലെ 9.30 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ചടങ്ങിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ ആദ്യ വിൽപന നടത്തി. വാർഡ് കൗൺസിലർ കെ ആർ വിജയ, സപ്ലൈകോ അസിസ്റ്റന്റ് മാനേജർ എൻ ശിവസുധീർ, താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ആന്റോ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
- Log in to post comments