Post Category
പെരുമാട്ടി ഉത്സവ് 2K22 പ്രദര്‍ശന വിപണന മേള ഇന്നു മുതല്‍
പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ പെരുമാട്ടി ഉത്സവ് 2k22 പ്രദര്‍ശന- വിപണന മേള സംഘടിപ്പിക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ മൂന്ന്) വൈകീട്ട് മൂന്നിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. മുരുകദാസ് നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ അധ്യക്ഷയാകും. പരിപാടിയുടെ ഭാഗമായി വണ്ടിത്താവളം മുതല്‍ പഞ്ചായത്ത് ഓഫീസ് വരെ വിളംബരജാഥ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിഷാ പ്രേംകുമാര്‍ ജാഥ ഫ്ളാഗ് ഓഫ് ചെയ്തു.
date
- Log in to post comments