Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്‌ളിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്  കോഴ്‌സുകള്‍ വരെയും പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിവിധ കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫാറം ഓഫീസില്‍ നിന്ന് നേരിട്ടും ുലലറശസമ.സലൃമഹമ.ഴീ്.ശി ല്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐഡി കാര്‍ഡിന്റെ കോപി, വിദ്യാര്‍ഥിയുടെ എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലാധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ആഗസ്റ്റ് 30.  ഫോണ്‍ 04832 734409.

 

date