Post Category
സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
വേളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേന പ്രവർത്തനങ്ങളുടെ ആവശ്യത്തിലേക്കുളള സ്മാർട്ട്ഫോണുകൾ വിതരണം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളുടെ കോർപസ് ഫണ്ട് ഉപയോഗിച്ചാണ് ഫോണുകൾ വാങ്ങിയത്.
പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ഇ ഷാനവാസ്, സ്മാർട്ട് ഗാർബേജ് ട്രയിനർ അഭിനവ്, വി.ഇ.ഒ റജിൻ , ഹരിത കർമ്മസേന കൺസോർഷ്യം പ്രസിഡന്റ് വി. ശ്രീജ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
date
- Log in to post comments