വിവിധതരം ചെടികളുടെ പ്രദര്‍ശനവും വിപണനവും കനകക്കുന്നില്‍
പൂന്തോട്ടമൊരുക്കാനും ചെടികളെ പരിപാലിക്കാനും താല്പര്യമുള്ളവര്‍ക്ക് ഇതാ ഒരു സുവര്‍ണാവസരം. നിങ്ങളുടെ പൂന്തോട്ടത്തിലേക്കും കൃഷിയിടത്തിലേക്കും ആവശ്യമായ വിവിധയിനം ചെടികളും ഫലവൃക്ഷ തൈകളും പരിചയപ്പെടാനും വാങ്ങാനും കനകക്കുന്നിലേക്ക് വന്നാല്‍ മതി. ഓണംവാരാഘോഷവുമായി ബന്ധപ്പെട്ട്് കനകക്കുന്നില്‍ നടക്കുന്ന ട്രേഡ് ഫെയറിലാണ് ചെടികളുടെ പ്രദര്‍ശനവും വില്‍പ്പനയും ഒരുക്കിയിരിക്കുന്നത്. വിവിധതരം റോസാചെടികള്‍, മുല്ല, ജമന്തി, അരളി, ഓര്‍ക്കിഡ്, ഡാലിയ, അലങ്കാര ചെടികള്‍ എന്നിവയോടൊപ്പം മാങ്കോ ചാമ്പ, പേര, റംബുട്ടാന്‍, വിവിധയിനം മാവ്, പ്ലാവുകള്‍, നെല്ലി, പപ്പായ, ഗംഗാബോട്ടം തെങ്ങിന്‍ തൈകള്‍ എന്നിവയാണ് വിപണി കീഴടക്കാനായി സൂര്യകാന്തിയില്‍ എത്തിയിരിക്കുന്നത്. കൂടാതെ ഇവിടെ പച്ചക്കറി വിത്തുകളും, അലങ്കാര ചെടികളുടെ വിത്തുകളും ലഭ്യമാണ്. ചെടികളുടെ നടീലും പരിപാലനവും സംബന്ധിച്ച നിര്‍ദ്ദേശങ്ങളും ലഭിക്കും. മനോഹരമായ ചെടികള്‍ മിതമായ നിരക്കില്‍ സ്വന്തമാക്കാന്‍ ഇനി ഒരു നാള്‍ കൂടി അവസരമുണ്ട്.
- Log in to post comments