കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി നാടൻ കലാ മേള
ഓണാഘോഷ പരിപാടികളുടെ ഭാഗമായി മാനാഞ്ചിറ മൈതാനത്ത് നടന്ന നാടൻ കലാ മേളയിൽ പരുന്താട്ടം ആദിവാസി നൃത്തം, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി.
വിനോദ സഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ജില്ലാ ഭരണ കൂടവും സംയുക്തമായി സംഘടിപ്പിച്ച
ഓണാഘോഷ പരിപാടികളിൽ നാടൻ കലാ മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓണരാവിനെ കൂടുതൽ ആവേശകരമാക്കിക്കൊണ്ട് നടന്ന ഫോക് ബാന്റ് താമരശ്ശേരി അവതരിപ്പിച്ച ആദിവാസി നൃത്തം മേളയുടെ മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു.
റോക്ക്, ഫോക് എന്നിവയുടെ മിശ്രണ രൂപത്തിലുള്ള നാടൻ പാട്ടുകളായിരുന്നു പരുന്താട്ടം ആദിവാസി നൃത്തത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട കലാരൂപമായ മാപ്പിളപ്പാട്ട് കാണികൾ ഏറെ ആവേശത്തോടെ ഏറ്റെടുത്തു. സി. പി നൗഷാദും സംഘവും അവതരിപ്പിച്ച മാപ്പിളപ്പാട്ടിൽ എം.എ ഗഫൂർ, മണ്ണൂർ പ്രകാശ് എന്നിവർ അടക്കമുള്ള ഗായകർ അണിനിരന്നു.
- Log in to post comments