Post Category
പ്രായോഗിക പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി, പയ്യനാട് കോമൺ ഫെസിലിറ്റി സർവീസ് സെന്ററിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സെപ്റ്റംബർ 14 മുതൽ 16 വരെ പ്രായോഗിക പരിശീലനം നടത്തും. റബ്ബർ പാൽ, ഷീറ്റ് എന്നിവയിൽ നിന്നും കൈയ്യുറ(ഗ്ലൗസ്), ഫിംഗർക്യാപ്, റബ്ബർബാൻഡ്, ബോൾ, ബലൂൺ മറ്റ് റബ്ബർ ഉത്പന്നങ്ങൾ നിർമിക്കുന്നതിന് വിദഗ്ദ പരിശീലനം നൽകും. താല്പര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ, കോമൺ ഫെസിലിറ്റി സർവീസ് സെന്റർ, പയ്യനാട് പി.ഒ., മഞ്ചേരി, മലപ്പുറം. പിൻ - 676 122 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഇമെയിൽ: adcfscmanjeri@gmail.com. ഫോൺ: 9946944711, 7902682917, 8943066575.
പി.എന്.എക്സ്. 4199/2022
date
- Log in to post comments