Skip to main content

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: കരാര്‍ നിയമനം 

ആലപ്പുഴ: ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍ വേമ്പനാട് കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയിലേക്ക് ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോഡിനേറ്റര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ബി.എഫ്.എസ്.സി, എം.എഫ്.എസ്.സി/ അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. 

ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം തപാല്‍ വഴിയോ നേരിട്ടോ സെപ്റ്റംബര്‍ 17ന് വൈകുന്നേരം നാലു വരെ നല്‍കാം. വിലാസം: ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ആലപ്പുഴ.
 ഫോണ്‍:  0477 2252814, 0477 2251103.

date