Skip to main content
അറിയിപ്പുകള്‍

അറിയിപ്പുകള്‍

സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, അക്കൗണ്ടിങ് കോഴ്‌സുകള്‍

കോഴിക്കോട് മേഖലാ എല്‍.ബി.എസ്. സെന്ററില്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (പി. ജി.ഡി.സി.എ) പ്ലസ് ടു, യോഗ്യതയുള്ളവര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) ഡി.സി.എ.(എസ്), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ജി.എസ്.ടി ടാലി, എസ്.എസ്.എല്‍.സി ക്കാര്‍ക്കായി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, (ഇംഗ്ലീഷ് ആന്‍ഡ് മലയാളം) എന്നീ കോഴ്‌സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഫോണ്‍: 0495 2720250, 7012825114.

 

 

ജല്‍ജീവന്‍ മിഷനില്‍ നിയമനം

മലാപ്പറമ്പ് കേരള ജല അതോറിറ്റി പി.എച്ച് ഡിവിഷനു കീഴിലെ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റൂറല്‍ സബ് ഡിവിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നത് വരെയോ (പരമാവധി 1 വര്‍ഷമോ) ആണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 22 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കേരള ജല അതോറിറ്റിയുടെ മലാപ്പറമ്പ പി.എച്ച്.ഡിവിഷന്‍, ഓഫീസില്‍ രാവിലെ 10.30 നും 12.30നും ഇടയില്‍ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370584. eephdkkd@gmail.com.

 

 

തൊഴിലുറപ്പ് പദ്ധതി- ഓംബുഡ്‌സ്മാന്‍ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് സെപ്തംബര്‍ 20ന് ജില്ലാ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്‌സ്മാന്‍ വി.പി. സുകുമാരന്‍ സിറ്റിങ് നടത്തുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ രാവിലെ 11 മണി മുതല്‍ 1 മണി വരെയാണ് സിറ്റിങ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്‌സ്മാന് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495354042.ombudsmanmgnregskkd@gmail.com.

 

 

ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം

വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങും കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസേര്‍ച്ച് സെന്ററും സംയുക്തമായി ആരംഭിക്കുന്ന എന്‍ജിനീയറിങ് ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സെപ്റ്റംബര്‍ 14 ഉച്ചയ്ക്ക് 2 ന് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846700144, 9496463375, 9400477225. citvcape@gmail.com.

 

 

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ്‌മെട്രിക്ക് ഹോസ്റ്റലുകളില്‍ (ആണ്‍/പെണ്‍) ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് പട്ടികജാതി/പട്ടികവര്‍ഗ്ഗ പിന്നാക്ക, മറ്റര്‍ഹ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച കോഴ്‌സിന്റെ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പഠിക്കുന്ന സ്ഥാപനത്തില്‍ ഹോസ്റ്റലുണ്ടെങ്കില്‍ അവിടെ സീറ്റില്ലെന്ന് ബന്ധപ്പെട്ടവരുടെ സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. അപേക്ഷ സെപ്തംബര്‍ 24 ന് വൈകുന്നേരം 5 മണിവരെ സ്വീകരിക്കും.വിവരങ്ങള്‍ക്ക്: 0495-2370379, 2370657. ddosckkd@gmail.com.

 

 
മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ നിയമനം

കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) കോഴിക്കോട് എന്ന വിലാസത്തിലോ office@imhans.ac.in എന്ന മെയിലില്‍ സെപ്തംബര്‍ 24 ന് 5 മണിക്ക് മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2359352. office@imhans.ac.in.

 

 

ലേലം

കോഴിക്കോട് ഗവ.കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ കോളേജ് കോമ്പൗണ്ടില്‍ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓടിട്ട പഴയ എം എസ് കെട്ടിടം പൊളിച്ചു നീക്കം ചെയ്തു ലേലം ചെയ്യുന്നു. സെപ്തംബര്‍ 19 ന് വൈകിട്ട് 3ന് കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ ഓഫീസ് പരിസരത്ത് വെച്ചാണ് ലേലം നടക്കുന്നത്. 

 

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ റൂട്രോണിക്‌സ് കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, ഹാര്‍ഡ് വെയര്‍. ഡാറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പെണ്‍കുട്ടികള്‍ക്ക് പരിശീലന ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8891370026, 04952370026.

 

 

അഡ്മിഷനില്‍ പങ്കെടുക്കാം

മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷിച്ചവരില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡ്മിഷനില്‍ പങ്കെടുക്കാം. പ്ലസ് ടു / വി.എച്ച്.എസ്.സി/ ഐ.ടി.ഐ വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സെപ്റ്റംബര്‍ 16 ന് സ്ഥാപനത്തില്‍ വെച്ച് രാവിലെ 9.30 മുതല്‍ 10.30 വരെ പേര് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714.

 

 

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന 2022 - 23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന മറൈന്‍ പദ്ധതികളായ കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മോട്ടര്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്, ജി.പി.എസ്, ഇന്‍സുലേറ്റഡ് ബോക്‌സ് എന്നിവയ്ക്കും യന്ത്രവത്കൃത ബോട്ടുകള്‍ക്ക് സ്‌ക്വയര്‍ മെഷ് എന്നിവയ്ക്കും അര്‍ഹരായ മത്സ്യബന്ധനയാന ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, വടകര, കൊയിലാണ്ടി, കോഴിക്കോട്, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സെപ്തംബര്‍ 24 ന് വൈകുന്നേരം 5.00 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2383780.

date